Media Talk

മാവേലിക്കര മതമൈത്രിയുടെ പ്രതീകമായി പുതിയകാവ് കത്തീഡ്രൽ പെരുന്നാൾ റാസക്ക് പുതിയകാവ് ഭദ്രകാളി ക്ഷേത്രനടയിൽ നിർത്തി പ്രത്യേക പ്രാർഥനയും സ്വീകരണവും നൽകി. വർഷങ്ങളായി തുടരുന്ന ആചാരപ്പെരുമയുടെ ഭാഗമായാണു മാവേലിക്കര താലൂക്ക് എൻഎസ്എസ് യൂണിയന്റെ അധീനതയിലുള്ള പുതിയകാവ് ഭദ്രകാളി ക്ഷേത്രത്തിന്റെ തിരുനടയിൽ പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ പെരുന്നാളിന്റെ റാസ നിർത്തി പ്രത്യേക ധൂപപ്രാർഥന നടത്തുന്നത്. പെരുന്നാളിന്റെ രണ്ടാം ദിവസം റാസ പുളിമൂട്ടിൽ നിന്നു പള്ളിയിലേക്കു തിരികെയെത്തുമ്പോഴാണു ക്ഷേത്ര നടയിൽ നിർത്തി പ്രത്യേക പ്രാർഥനകളും വാഴ്‌വും നടത്തുന്നത്. ചടങ്ങുകൾക്കു കത്തീഡ്രൽ വികാരി ഫാ.ടി.ടി.തോമസ് ആല, സഹവികാരി ഫാ.പ്രസാദ് മാത്യു, ട്രസ്റ്റി സൈമൺ വർഗീസ് കൊമ്പശേരിൽ, സെക്രട്ടറി ജി.കോശി തുണ്ടുപറമ്പിൽ, കൺവീനർ സുധീപ് ജോൺ സഖറിയ ഗോമഠത്ത് എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് എസ്.എസ്.പിള്ള, സെക്രട്ടറി വി.ആർ.സുനിൽകുമാർ, പ്രഫ.ചന്ദ്രശേഖരൻപള്ള , എ.എസ്.സദാശിവസൻ പിള്ള, രാജേഷ് തഴക്കര, ഡോ.പ്രദീപ് ഇറവങ്കര, കെ.അരുൺകുമാർ, ജി.ചന്ദ്രശേഖരൻ പിള്ള, എസ്.ശ്രീകണ്ഠൻ പിള്ള, പാലമുറ്റത്ത് വിജയകുമാർ, ജി.ശ്രീകുമാർ, മേൽശാന്തി ശങ്കരൻ നമ്പൂതിരി, ശ്രീകാര്യം വാസുദേവൻ പിള്ള നേതൃത്വം നൽകി. പുതിയകാവ് ക്ഷേത്രത്തിലെ പറയ്ക്കെഴുന്നള്ളത്ത് ആരംഭിക്കുമ്പോൾ പുതിയകാവ് പള്ളിയുടെ കുരിശടിയിലെത്തി മെഴുകുതിരി തെളിച്ചു ജീവത കളിപ്പിക്കുന്നതും മാവേലിക്കരയുടെ മതമൈത്രിയുടെ പ്രതീകമാണ്.

Awesome Image

Contact Us