മാവേലിക്കര ബ്ലോക്ക് പഞ്ചായത്തില്‍ ടി പി വിക്രമനുണ്ണിത്താന്‍ സ്മാരക ഹാള്‍ ഉദ്ഘാടനവും ഫോട്ടോ അനാച്ഛാദനവും നടന്നു. വീഡിയോ കോൺഫെറൻസിങ് ഹാളിനാണ് പേരിട്ടത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ രഘുപ്രസാദാണ് ഉദ്ഘാടനം നിർവഹിച്ചത്. എസ് ശ്രീജിത്ത്, ദീപ ജയാനന്ദന്‍, എസ് അനിരുദ്ധന്‍, ടി എ സുദാകരക്കുറുപ്പ്, അഭിലാഷ് തൂമ്പിനാത്ത്, സുരേഷ് കുമാര്‍ കളീയ്ക്കല്‍, ടി പി ഗോപാലന്‍, വത്സല സോമന്‍ എന്നിവര്‍ സംസാരിച്ചു. വിക്രമനുണ്ണിത്താന്റെ ഭാര്യ ഓമനക്കുട്ടി ടീച്ചറും കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനായിരിക്കെയാണ് ടി പി വിക്രമനുണ്ണിത്താന്‍ മരിച്ചത്.